ബിറ്റ്​കോയിനിൽ നിക്ഷേപിക്കരുത്​; മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം

ന്യൂഡൽഹി: ബിറ്റ്​കോയിൻ പോലുള്ള ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിറ്റ്​കോയിൻ മൂല്യം റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറിയതിനെ തുടർന്ന്​ നിരവധി പേർ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാൻ താൽപര്യം കാണിച്ചിരുന്നു. എന്നാൽ, ചില രാജ്യങ്ങൾ ബിറ്റ്​കോയി​നെതിരെ രംഗത്തെത്തിയതോടെ  മൂല്യം കുറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം രംഗത്തെത്തിയത്​. 

ബിറ്റ്​കോയിൻ പോലുള്ള തട്ടിപ്പുകളിൽ ആരും നിക്ഷേപം നടത്തരുത്​. സ്വാഭാവികമായ നിക്ഷേപ പദ്ധതികളല്ല ഇത്​. ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്ന ബിറ്റ്​കോയിൻ പാസ്​വേർഡ്​ ഹാക്കിങ്ങിലൂടെയോ മാൽവെയർ അറ്റാക്കിലുടെയോ ആർക്കും സ്വന്തമാക്കാനാവും.  തീവ്രവാദ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും മയക്കുമരുന്ന്​ വിൽപനക്കുമാണ്​ ബിറ്റ്​കോയിൻ ഉപയോഗിക്കുന്നത്​. അതുകൊണ്ട്​ ബിറ്റ്​കോയിൻ  വ്യാപനം തടയണമെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

നേരത്തെ ബിറ്റ്​കോയിൻ ഉപയോഗിച്ച്​ ഇടപാട്​ നടത്താൻ സ്ഥാപനങ്ങൾക്കോ വ്യക്​തികൾക്കോ അധികാരമില്ലെന്ന്​ ആർ.ബി.​െഎ വ്യക്​തമാക്കിയിരുന്നു. സ്വന്തം റിസ്​കിൽ വേണം ആളുകൾ ഇത്തരം ഇടപാടുകൾ നടത്താനാണെന്നും ആർ.ബി.​െഎ പറഞ്ഞിരുന്നു.

Tags:    
News Summary - Govt warns against bitcoin trading, equates virtual currencies with ponzi schemes-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.