ന്യൂഡൽഹി: ജി.എസ്.ടി കുരുക്കായി മാറിയ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വിവിധ ഇളവുക ൾ. ചരക്കു സേവന നികുതി സമ്പ്രദായത്തിനു കീഴിൽ ഇത്തരം സംരംഭങ്ങളെ കൊണ്ടുവരുന്നതിനു ള്ള ചുരുങ്ങിയ വാർഷിക വരുമാന പരിധി ഉയർത്തി. ചെറുകിട സേവനദാതാക്കളെയും അനുമാന നി കുതിയുടെ പരിധിയിൽ കൊണ്ടുവന്നു. ചെറുകിട കമ്പനികൾ ഇനി വാർഷിക റിേട്ടൺ മാത്രം നൽകി യാൽ മതി.
കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലാണ് ഇൗ തീരുമ ാനങ്ങൾ എടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജി.എസ്.ടി കുരുക്കായി മാറുമെന്ന് കേന്ദ്ര സർക്കാർ ആശങ്കപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വ്യാപാര, സേവന മേഖലക്ക് ഇളവുകള ുടെ നേട്ടം.
വാർഷിക വരുമാനം ഒരു കോടി രൂപ വരെയുള്ളവരെയാണ് ഇതുവരെ അനുമാന നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇൗ പരിധി ഒന്നരക്കോടിയായി ഉയർത്തി. അടുത്ത ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യം. അനുമാന നികുതി പദ്ധതി തെരഞ്ഞെടുക്കുന്ന കമ്പനികൾ വാർഷിക റിേട്ടൺ നൽകിയാൽ മതി. അടുത്ത സാമ്പത്തിക വർഷം മുതൽ നികുതി മൂന്നു മാസം കൂടുേമ്പാൾ മാത്രം അടക്കാനും അനുവദിക്കും. ഒന്നര കോടിവരെ ഒരു ശതമാനമാണ് അനുമാന നികുതി. നിർമാതാക്കളും വ്യാപാരികളും മാത്രമാണ് അനുമാന നികുതിയുടെ പരിധിയിൽ ഇതുവരെ ഉണ്ടായിരുന്നത്. 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ചെറുകിട സേവന ദാതാക്കൾക്കുകൂടി അനുമാന നികുതി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്ന് കൗൺസിൽ യോഗത്തിനു ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാർത്താലേഖകരെ അറിയിച്ചു. ഇൗ വിഭാഗത്തിൽ നികുതി നിരക്ക് ആറു ശതമാനമായിരിക്കും.
അനുമാന നികുതി തെരഞ്ഞെടുത്ത് ജി.എസ്.ടിയിൽനിന്ന് ഒഴിവാകാവുന്ന സംരംഭങ്ങളുടെ കുറഞ്ഞ വാർഷിക വരുമാന പരിധി ഇപ്പോൾ 20 ലക്ഷം രൂപയാണ്. ഇത് 40 ലക്ഷം വരെയാക്കി സംസ്ഥാനങ്ങൾക്ക് വർധിപ്പിക്കാം.
ഇക്കാര്യത്തിൽ കേരളം പിന്നീട് തീരുമാനമെടുക്കുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് െഎസക് പറഞ്ഞു. പരിധി ഉയർത്തുേമ്പാൾ സംസ്ഥാനത്തിന് വരുമാന നഷ്ടം ഉണ്ടാകും.
പ്രളയ സെസിന് അനുമതി; വരുമാനം 1000 കോടി
ന്യൂഡൽഹി: രണ്ടു വർഷത്തേക്ക് കേരളത്തിൽ ഒരു ശതമാനം വരെ പ്രളയ സെസ് ഇൗടാക്കുന്നതിന് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിെൻറ അംഗീകാരം. ഇതുവഴി 500 കോടി വരെ ഒരു വർഷം അധികമായി ലഭിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രകൃതിക്ഷോഭം നേരിടുന്ന ഘട്ടത്തിൽ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നപക്ഷം അതതു സംസ്ഥാനങ്ങളിൽ ജി.എസ്.ടിക്കുമേൽ സെസ് ഇൗടാക്കുന്നതിന് അനുവദിക്കാമെന്ന് കൗൺസിൽ നിയോഗിച്ച ഉപസമിതി കഴിഞ്ഞ ദിവസം ശിപാർശ ചെയ്തിരുന്നു. ഇതിന് അംഗീകാരം നൽകുകയാണ് വ്യാഴാഴ്ച കൗൺസിൽ ചെയ്തത്.
ഏതൊക്കെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും സെസ് ചുമത്തണമെന്ന കാര്യം സംസ്ഥാനത്തിനു തീരുമാനിക്കാം. ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അന്തർസംസ്ഥാന വ്യാപാരത്തിനു സെസ് പറ്റില്ല.
സംസ്ഥാനത്തിെൻറ വിദേശവായ്പാ പരിധി മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നു ശതമാനത്തിൽനിന്ന് ഉയർത്തുന്നതിനും ധാരണയായിട്ടുണ്ട്. കേന്ദ്ര ധനമന്ത്രിയുമായി ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തും. കഴിഞ്ഞ വർഷം കേരളത്തിെൻറ വിദേശവായ്പാ പരിധി 22,000 കോടി രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.