ന്യൂഡൽഹി: ജൂലൈയിൽ ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വരുേമ്പാൾ അവശ്യ മരുന്നുകളുടെ വില 2.29 ശതമാനം ഉയരും. നിലവിൽ അവശ്യ മരുന്നുകളുടെ നികുതി ഒമ്പതു ശതമാനമാണ്. ഇത് 12 ശതമാനമാകുന്നതിനാലാണ് മരുന്നുകളുടെ വില കൂടുന്നത്.
അതേസമയം, ഇൻസുലിൻ ഉൾപ്പെടെയുള്ള ചില അവശ്യമരുന്നുകളുടെ നികുതി മുമ്പ് നിശ്ചയിച്ചിരുന്നത് 12 ശതമാനമാണ്. ഇത് അഞ്ച് ശതമാനമാകുന്നതോടെ ഇവയുടെ വില കുറയും. ജി.എസ്.ടി നിലവിൽ വരുന്നതോടെ രാജ്യത്ത് മരുന്നു ലഭ്യതയിൽ തടസ്സമുണ്ടാകില്ലെന്ന് ദേശീയ ഒൗഷധവില നിയന്ത്രണ അതോറിറ്റി ചെയർമാൻ ഭൂപേന്ദ്ര സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.