ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഇന്ന് ചാകര. ബിഗ് ബസാർ മുതൽ ആമസോൺ വരെയുള്ള കമ്പനികൾ ‘കട കാലി’യാക്കുന്നു. ജൂലൈ ഒന്നിന് രാജ്യം ജി.എസ്.ടിയിലേക്ക് മാറുേമ്പാൾ അതുവരെയുള്ള സ്റ്റോക്കിന് പൂർണമായും നികുതി നൽകേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഒാഫർവല നീട്ടിയെറിയുന്നത്. ബിഗ്ബസാർ േഷാറൂമുകൾ ഇന്ന് അർധരാത്രിയും തുറക്കും. സാധനങ്ങൾക്ക് 22 ശതമാനം വരെ ഡിസ്ക്കൗണ്ടാണ് അവർ നൽകുന്നത്. ഒാൺലൈൻ വ്യാപാരകമ്പനിയായ ഫ്ലിപ്കാർട്ടിൽ ബുധനാഴ്ച മുതൽ കച്ചവടം തകർക്കുകയാണ്.
ആമസോണിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 40-50 ശതമാനം വരെയാണ് ഡിസ്ക്കൗണ്ട്. ഒരു ലക്ഷത്തിെൻറ ടി.വി 60,000 രൂപക്കാണ് വിൽപന നടക്കുന്നത്. ഇത് കേട്ടറിഞ്ഞവർ വെബ്സൈറ്റിൽ തിക്കിത്തിരക്കുന്ന അവസ്ഥയാണെങ്കിലും ജി.എസ്.ടിക്ക് മുന്നോടിയായുള്ള വൻവിൽപനയുടെ ലാഭക്കണക്ക് കമ്പനികൾ വെളിപ്പെടുത്താൻ തയാറായിട്ടില്ല. ജി.എസ്.ടി നടപ്പായാൽ ആറുമാസം മുമ്പുള്ള സാധനങ്ങൾക്ക് പുതിയ നികുതി ആനുകൂല്യം ലഭിക്കില്ലെന്നതും കച്ചവടം കൊഴുപ്പിക്കാൻ കാരണമാണ്. മൊബൈൽ വാലറ്റ് കമ്പനിയായ പേ ടിഎം കമ്പനിയുടെ ഒാൺലൈൻ വിൽപനകേന്ദ്രമായ പേ ടിഎം മാളിലും മൂന്നിരട്ടി സന്ദർശകരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.