മുംബൈ: എക്സിറ്റ്പോൾ പ്രവചനങ്ങളിൽ നിന്ന് വിരുദ്ധമായി ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റമുണ്ടായതോടെ ഒാഹരി വിപണിയിലും ആദ്യഘട്ടതിൽ കർച്ച. ബോംബൈ സൂചിക സെൻസെക്സ് 600 പോയിൻറ് വരെ താഴ്ന്നു. ദേശീയ സൂചിക നിഫ്റ്റി 200 പോയിൻറ് ഇടിഞ്ഞു. പിന്നീട് ബി.ജെ.പി മുന്നേറ്റമുണ്ടായതോടെ വിപണികൾ തിരിച്ച കയറുകയായിരുന്നു.
േനരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വന്നപ്പോൾ ഒാഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാൽ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റമുണ്ടായതോടെ വിപണിക്ക് അത് തിരിച്ചടിയാവുകയായിരുന്നു.
കനത്ത വിൽപന സമർദ്ദമാണ് വിപണിക്ക് ആദ്യഘട്ടത്തിൽ തിരിച്ചടിയാവുന്നതിന് പ്രധാനകാരണം. ബാങ്കിങ് ഒാഹരികളാണ് പ്രധാനമായും തകർച്ച നേരിട്ടത്. പല ഒാഹരികളുടെയും 2 ശതമാനം വരെ താഴ്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.