ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്രസഹായം തേടിയിട്ടില്ലെന്ന് ആർ.ബി.െഎ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കേന്ദ്രബാങ്കിെൻറ ഒരു ശാഖയിലും നോെട്ടണ്ണൽ യന്ത്രം ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം, കൃത്യതയും വ്യക്തതയും ഉറപ്പാക്കാൻ അതിസൂക്ഷ്മമായി നോട്ടുകൾ പരിശോധിക്കുന്ന യന്ത്രത്തിെൻറ (സി.വി.പി.എസ്) സഹായം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ആർ.ബി.െഎ അറിയിച്ചു. അസാധുവാക്കിയ നോട്ടുകൾ എണ്ണാൻ എത്രപേരെ നിയോഗിച്ചു എന്നതിന് ബാങ്ക് മറുപടി നൽകിയില്ല. ഇതിനായുള്ള വിവരശേഖരണത്തിന് ബാങ്കിെൻറ വിഭവശേഷി അനാവശ്യമായി വ്യയംചെയ്യാൻ ഇടയാക്കുമെന്ന് ബാങ്ക് മറുപടി നൽകി. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉയർന്നമൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയത്. ആഗസ്റ്റ് 30ന് പുറത്തിറക്കിയ ആർ.ബി.െഎയുടെ വാർഷിക റിപ്പോർട്ടിൽ അസാധുവാക്കിയതിെൻറ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് വ്യക്തമാക്കിയിരുന്നു. 15.28 ലക്ഷം കോടി രൂപയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.