ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് ലണ്ടനിേലക്ക് മുങ്ങ ിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യ ഹരജി ലണ്ടൻ കോടതി വീണ്ടും തള്ളി. പ്രതി കീഴടങ്ങ ാൻ സാധ്യതയില്ലെന്നതിനാലാണ് അപേക്ഷ തള്ളുന്നതെന്ന് വെസ്റ്റ്മിനിസ്റ്റർ മജിസ ്ട്രേറ്റ്സ് കോടതി ചീഫ് മജിസ്ട്രേറ്റ് എമ്മ അർബുത്നോട്ട് വ്യക്തമാക്കി. നിർണായക ഘട്ടത്തിൽ ഇന്ത്യയിൽനിന്ന് മുങ്ങി ശാന്തസമുദ്രത്തിലെ വിദൂര ദ്വീപായ വനൗതുവിൽ പൗരത്വം നേടാൻ മോദി ശ്രമിച്ചത് ഇതിന് തെളിവാണെന്ന് ജഡ്ജി നിരീക്ഷിച്ചു. അടുത്ത വാദം കേൾക്കൽ ഏപ്രിൽ 26ന് നടക്കും.
ജാമ്യ ഹരജിയിൽ കോടതി വീണ്ടും വാദം കേൾക്കുന്ന പശ്ചാത്തലത്തിൽ അധികൃതർ പുതിയ തെളിവുകൾ കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിേൻറയും സി.ബി.ഐയുടേയും സംയുക്ത സംഘം വാദം കേൾക്കലിനായി ലണ്ടനിലെത്തിയിരുന്നു.
ഈമാസം 19ന് സെൻട്രൽ ലണ്ടൻ ബാങ്കിെൻറ ശാഖയിൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എത്തിയപ്പോഴാണ് 48കാരനായ നീരവ് മോദി സ്കോട്ലാൻറ് യാർഡ് ഓഫിസർമാരുടെ പിടിയിലായത്. തുടർന്ന് നൽകിയ ജാമ്യാപേക്ഷ പിറ്റേന്ന് കോടതി തള്ളി. കഴിഞ്ഞ ബുധനാഴ്ച മുതൽ ലണ്ടനിലെ എച്ച്.എം.പി വാൻഡ്സ് വർത്ത് ജയിലിൽ കസ്റ്റഡിയിൽ കഴിയുകയാണ് നീരവ് േമാദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.