മുംബൈ: ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ് വിപണിയിലെ കിരീടം വെക്കാത്ത രാജാക്കൻമാരായിരുന്നു ആമസോണും ഫ്ലിപ്കാർട്ടും. ഫ്ലിപ്കാർട്ടിൽ വാൾമാർട്ട് നിക്ഷേപം നടത്തിയതോടെ ഒാൺലൈൻ ഷോപ്പിങ് മേഖലയിൽ വിദേശികൾ തമ്മിലായി പ്രധാന പോര ്. എന്നാൽ, വിദേശ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകൾക്ക് കടിഞ്ഞാണിടാനുള്ള കേന്ദ്രസർക്കാറിെൻറ നീക്കം ഇരു കമ്പനികൾക ്കും തിരിച്ചടിയാവുകയാണ്.
ഇന്ത്യയിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയാണ് ഒാൺലൈനിലെ വിദേശികളുടെ കച്ചവടം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി ഹൃദയഭൂമിയിലുൾപ്പടെ തിരിച്ചടി നേരിട്ടതോടെ പാർട്ടിയുടെ പ്രധാന വോട്ട് ബാങ്കായ ചെറുകിട കച്ചവടക്കാരെ ഒപ്പംനിർത്താനുമാണ് പുതിയ നീക്കമെന്നും വിലയിരുത്തലുകളുണ്ടായി. എന്നാൽ, ആത്യന്തികമായി മോദിയുടെ നീക്കം റിലയൻസിനും മുകേഷ് അംബാനിക്കും മാത്രമാവും ഗുണം ചെയ്യുകയെന്നാണ് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെ റീടെയിൽ വിപണിയിൽ റിലയൻസിനോളം സ്വാധീനമുള്ള മറ്റൊരു കമ്പനിയില്ല. ചെറുനഗരങ്ങളിലുൾപ്പടെ റിലയൻസ് സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. ടെലികോം മേഖലയിൽ റിലയൻസിനെ വെല്ലാൻ മറ്റാരുമില്ല. ഇതും രണ്ട് ചേർത്ത് പുതിയ ഒാൺലൈൻ ഷോപ്പിങ് സൈറ്റിന് തുടക്കം കുറിക്കാനാണ് അംബാനിയുടെ പദ്ധതി. നിലവിലുള്ള ഒാൺലൈൻ ഷോപ്പിങ് സൈറ്റായ 'എജിയോ'യുടെ വിപുലീകരണമായിരിക്കും റിലയൻസ് നടത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. വിദേശ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകൾ തകരുന്നതോടെ റിലയൻസിന് എതിരാളികളില്ലാത്ത സ്ഥിതിയാവും. മൽസരമില്ലാതെ തന്നെ വിപണി പിടിക്കാൻ അംബാനിക്ക് കഴിയും.
റിലയൻസ് റീടെയിലിെൻറ സാന്നിധ്യം ചില നഗരങ്ങളിലെങ്കിലും ചെറുകിട കച്ചവടക്കാർക്ക് വെല്ലുവിളിയാവുന്നുണ്ട്. ഇതിന് പുറമേയാണ് ഒാൺലൈൻ ഷോപ്പിങ് രംഗത്തേക്ക് കൂടിയുള്ള കമ്പനിയുടെ ചുവടുവെപ്പ്. ചുരുക്കത്തിൽ ചെറുകിട വ്യാപാരികൾക്ക് വേണ്ടിയെന്ന പേരിൽ റിലയൻസിന് കളംമൊരുക്കാനാണ് മോദി സർക്കാറിെൻറ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.