മുംബൈ: താൻ പണമോ ക്രെഡിറ്റ് കാർഡോ കൈയിൽ കൊണ്ട് നടക്കാറില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തന്നെ സംബന്ധിച്ചടുത്തോളം പണം പ്രധാനപ്പെട്ട ഒരു സ്രോതസല്ല. പണം താൻ കൈയിൽ കൊണ്ട് നടക്കാറില്ല. ഒരു ക്രെഡിറ്റ് കാർഡ് പോലും തനിക്കില്ലെന്നും പലപ്പോഴും മറ്റുള്ളവരാണ് തനിക്കായി പണം നൽകാറെന്നും അംബാനി പറഞ്ഞു.
ഡാറ്റയാണ് ഭാവിയുടെ ഇന്ധനവും മണ്ണും. വൈകാതെ തന്നെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചൈനയെ മറികടക്കും. 13 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മൂല്യം 5 ട്രില്യൺ ഡോളറാവുമെന്ന് താൻ പ്രവചനം നടത്തിയിരുന്നു. 2024ൽ ഇന്ത്യ ആ ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാനി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസാണ് ഭാവിയിൽ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിക്കുക. ആധാർ ലോകത്തിലെ ഏറ്റവും മികച്ച ബയോമെട്രിക് സംവിധാനങ്ങളിലൊന്നാണെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.