മുംബൈ: സി.ഇ.ഒ ചന്ദകൊച്ചാറിനെതിരെ അന്വേഷണവുമായി െഎ.സി.െഎ.സി.െഎ ബാങ്ക്. ചന്ദകൊച്ചാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്നാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിന് പുറത്ത് നിന്നുള്ള ഒരാളായിരിക്കും അന്വേഷണസംഘത്തിെൻറ തലവനെന്നും െഎ.സി.െഎ.സി.െഎ അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തെ സംബന്ധിച്ച് തുടർനടപടികൾക്കായി ഒാഡിറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. ആരാകണം അന്വേഷണത്തലവൻ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഒാഡിറ്റ് കമ്മിറ്റിയാകും അന്തിമ തീരുമാനം എടുക്കുക. ആവശ്യമെങ്കിൽ അന്വേഷണവുമായി ഒാഡിറ്റ് കമ്മിറ്റിയും സഹകരിക്കും.
ചന്ദ കൊച്ചാറിനെതിരെ സെബി നോട്ടീസയച്ചതിന് പിന്നാലെയാണ് െഎ.സി.െഎ.സി.െഎ ബാങ്കും അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. വീഡിയോകോണിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ഇടപാടിൽ ക്രമക്കേട് നടത്തിയെന്നാണ് െഎ.സി.െഎ.സി.െഎക്കെതിരായ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.