ന്യൂഡൽഹി: എയർ ഇന്ത്യയെ പൂർണമായും വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നു. വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ തയാറാണെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, ജനറൽ ഇൻഷുറൻസ് േകാർപറേഷൻ, ന്യൂക്ലിയർ പാവർ േകാർപേറഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ കോർപറേഷൻ ലിമിറ്റഡ്, ഹെലികോപ്ടർ നിർമാണകമ്പനിയായ പവൻ ഹാൻസ് തുടങ്ങി പൊതുമേഖലസ്ഥാപനങ്ങളുടെ ഒാഹരികളും വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
പൊതുമേഖലഒാഹരികൾ കൈമാറുന്നതോടെ ഇൗ സാമ്പത്തികവർഷത്തിൽ 72,500 കോടി സമാഹരിക്കാമെന്നാണ് കേന്ദ്രത്തിെൻറ കണക്കുകൂട്ടൽ. എയർ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവത്കരണം അത്യാവശ്യമാണെന്നും കഴിഞ്ഞ ജൂണിൽ നിതി ആയോഗ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ എയർ ഇന്ത്യയുടെ കടബാധ്യത 52,000 കോടിയാണ്.
ഒാരോ വർഷവും 4000 കോടി രൂപയാണ് കടം വരുന്നത്. യു.പി.എ സർക്കാറിെൻറ കാലത്ത് അനുവദിച്ച 30,000 കോടി രൂപയുടെ സാമ്പത്തിക സഹായത്തിലാണ് എയർ ഇന്ത്യ പിടിച്ചുനിൽക്കുന്നത്. ഒാഹരി വിൽക്കുകയാണെങ്കിൽ എയർ ഇന്ത്യ വാങ്ങാൻ തയാറാണെന്ന് കാണിച്ച് ടാറ്റ ഗ്രൂപ് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.