വാഷിങ്ടൺ: ഇന്ത്യയുടെ ധനകമ്മിയിൽ സർക്കാറിന് ശ്രദ്ധ വേണമെന്ന് ഐ.എം.എഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് . റവന്യു വരുമാനത്തിെൻറ കാര്യത്തിൽ ശുഭ പ്രതീക്ഷയാണ് ഉള്ളെങ്കിലും ധനകമ്മി ഉയരുന്നത് പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ട്. ഐ.എം.എഫ്, ലോകബാങ്ക് വാർഷിക യോഗത്തിന് മുന്നോടിയായാണ് ഗീതാ ഗോപിനാഥിെൻറ പ്രസ്താവന.
സാമ്പത്തികമേഖലയിൽ നില നിൽക്കുന്ന ചില പ്രശ്നങ്ങളാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറക്കുന്നതിന് ഇടയാക്കിയതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും ആഭ്യന്തര ഉപഭോഗത്തിലുണ്ടാവുന്ന കുറവും ഇന്ത്യക്ക് വെല്ലുവിളിയാണെന്നും ഗീതാ വ്യക്തമാക്കി.
2018ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. എന്നാൽ, 2019-20 സാമ്പത്തിക വർഷത്തിൽ ഇത് കുറയുമെന്നാണ് ഐ.എം.എഫ് പ്രവചനം. ജി.ഡി.പി വളർച്ച 6.1 ശതമാനത്തിലേക്ക് താഴുമെന്നാണ് ഐ.എം.എഫ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.