വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചനിരക്ക് നേരത്തെ കണക്ക് കൂട്ടിയതിലും അരശതമാനം കുറച്ച് അന്താരാഷ്ട്ര നാണ്യനിധി (െഎ.എം.എഫ്). ഏപ്രിൽ, ജൂലൈ മാസങ്ങളിൽ നടത്തിയ പ്രവചനത്തേക്കാൾ സാമ്പത്തിക വളർച്ച 0.5 ശതമാനം കുറഞ്ഞ് 6.7 ശതമാനത്തിലെത്തുമെന്ന് െഎ.എം.എഫ് വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കിയതും ചരക്ക് സേവന നികുതി നടപ്പാക്കിയതുമാണ് രാജ്യത്തിന് തിരിച്ചടിയായതെന്ന് സംഘടനയുടെ ലോക സാമ്പത്തിക വിശകലന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2018ൽ രാജ്യത്തിന് 7.4 ശതമാനം വളർച്ച നേടാനേ സാധിക്കൂ.
നേരത്തെ കണക്കാക്കിയതിലും 0.3 ശതമാനം കുറവാണിത്. ഇൗ വർഷം ചൈന ഇന്ത്യയേക്കാൾ അൽപം കൂടി വളർച്ച കൈവരിക്കും. 6.8 ശതമാനം ആയിരിക്കും ചൈനയുടെ നിരക്ക്. അതേസമയം, ജി.എസ്.ടി അടക്കമുള്ള പരിഷ്ക്കരണ നടപടികൾ ഭാവിയിൽ വളർച്ച ത്വരിതപ്പെടുത്തുമെന്നും െഎ.എം.എഫ് നിരീക്ഷിക്കുന്നു. 2022ൽ ഇന്ത്യ 8.2 ശതമാനം വളർച്ച നേടുമെന്നും സംഘടന കണക്കാക്കുന്നു.
ഇന്ത്യയുടെ സമ്പദ് മേഖലയെപ്പറ്റി ജനങ്ങളിൽ നിരാശ പടരുന്നതായി റിസർവ് ബാങ്ക് നടത്തിയ മൂന്ന് സർവേകൾ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇൗ മാസം നാലിന് പുറത്തുവന്ന കേന്ദ്ര ബാങ്കിെൻറ പണനയ അവലോകനവും രാജ്യത്ത് സാമ്പത്തിക വളർച്ച 7.3 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി കുറയുമെന്നാണ് പ്രവചിച്ചത്. ജി.എസ്.ടി നടപ്പാക്കിയത് വളർച്ച മുരടിപ്പിന് കാരണമായെന്നും ആർ.ബി.െഎ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.