നോട്ടുകൾ പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്​ത്​ ​െഎ.എം.എഫ്​

വാഷിങ്​ടൺ: നോട്ടുകൾ പിൻവലിക്കാനുള്ള ഇന്ത്യൻ സർക്കാരി​​െൻറ തീരുമാനത്തെ സ്വാഗതം ചെയ്​ത്​ ​െഎ.എം.എഫ്​. കള്ളപണത്തെ ഇല്ലാതാക്കാനുള്ള ഇന്ത്യൻ സർക്കാരി​െൻ തീരുമാനത്തെ സ്വാഗതം ​െചയ്യുന്നു. എന്നാൽ വിവേകത്തോടെ പരമാവധി ബുദ്ധിമുട്ടുകൾ കുറച്ചുകൊണ്ട്​ വേണം തീരുമാനം നടപ്പിലാക്കാനെന്ന്​  ​െഎ.എം.എഫ്​ വക്​താവ്​ പറഞ്ഞു.

 നോട്ടുകൾ പിൻവലിച്ച ഇന്ത്യയുടെ തീരുമാനത്തെ കുറിച്ചുള്ള  മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു ​െഎ.എം.എഫ്​ വക്​താവ്​ ജെറി റൈസി​െൻറ മറുപടി.

രാജ്യങ്ങൾക്ക്​ അവരുടെ സാമ്പത്തിക കാര്യങ്ങളിൽ സ്വയം തീരുമാനിക്കാം. എന്നാൽ ബുദ്ധിമുട്ടുകളില്ലാതെ മികച്ച രീതിയിൽ തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - IMF Welcomes Demonetisation But Calls For 'Prudent Handling'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.