ന്യൂഡൽഹി: സർക്കാറിെൻറ നോട്ട് പിൻവലിക്കൽ മൂലമുണ്ടായ തിരിച്ചടികളിൽ നിന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരകയറുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ. നോട്ട് പിൻവലിക്കൽ മൂലം ഹൃസ്വകാലത്തേക്ക് സമ്പദ്വ്യവ്ഥയിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് ദീർഘകാലത്തേക്ക് സമ്പദ്വ്യവസ്ഥയിൽ ഉണർവ് ഉണ്ടാവുമെന്നും ഉൗർജിത് പേട്ടൽ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നോട്ട് പിൻവലിക്കലിെൻറ ഫലമായി ഉണ്ടായ ഗുണങ്ങൾ ലഭിക്കാൻ സമയമെടുക്കും. ഇൗ തീരുമാനത്തിന് ശേഷം ഇന്ത്യൻ ഒാഹരി വിപണി മൂലധനം അമേരിക്കൻ വിപണികളിലേക്ക് ഒഴുകിയിട്ടുണ്ട് . അമേരിക്കയിലെ ഫെഡറൽ റിസർവിെൻറ പലിശ നിരക്ക് സംബന്ധിച്ച ആശങ്കകളും ഇതിന് കാരണമായതായും പേട്ടൽ പറഞ്ഞു.
അമേരിക്കൻ വ്യവസായത്തെ സംരക്ഷിക്കുന്ന പ്രസിഡൻറ് ട്രംപിെൻറ നയം ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാവും. എങ്കിലും ഇൗ നയത്തിൽ ഏഷ്യൻ രാജ്യങ്ങൾക്ക് ഇളവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കയുടെ വ്യവസായ സംരഭങ്ങളിൽ വലിയൊരു ശതമാനവും ഏഷ്യൻ രാജ്യങ്ങളുമായിട്ടാണ് എന്നതാണ് അതിെൻറ കാരണം. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 2017ൽ ഉയരുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം രൂപയുടെ വിനിമയ മൂല്യം താഴ്ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.