ന്യൂഡൽഹി: രണ്ട് ലക്ഷത്തിൽ കൂടുതൽ പണമായി നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ പുതിയ ആദായ നികുതി നിയമത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. രണ്ട് ലക്ഷത്തിൽ കൂടുതൽ പണമായി പോസ്റ്റ് ഒാഫീസുകളിൽ നിന്നും ബാങ്കുകളിൽ നിന്നും പിൻവലിക്കുേമ്പാൾ നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ ആദായ നികുതി നിയമത്തിലെ 269ാം വകുപ്പ് പ്രകാരമാണ് രണ്ട് ലക്ഷം രൂപക്ക് മുകളിൽ പണമായി നൽകുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തയത്. ഇത് പോസ്റ്റ് ഒാഫീസുകളിലെയും ബാങ്കുകളിലെയും സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ബാധകമാവില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. സഹകരണ ബാങ്കുകൾക്കും ഇളവ് ലഭ്യമാവും.
കള്ളപണം തടയുന്നതിനായാണ് മൂന്ന് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ പണമായി നടത്തുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. കഴിഞ്ഞ ബജറ്റിലായിരുന്നു തീരുമാനം ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചത്. പിന്നീട് ധനകാര്യ ബില്ലിൽ ഇൗ പരിധി രണ്ട് ലക്ഷമായി കുറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.