ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും. സമയ പരിധി ഒരു മാസം കൂടി നീട്ടാന്‍ പദ്ധതി ഇല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതടക്കം ആദായ നികുതിയുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇത് നികുതിദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലും ചാര്‍ട്ടേര്‍ഡ് അക്കുണ്ടന്‍റുമാര്‍ ജി.എസ്.ടിയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഇന്ന് തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും ആദായ നികുതി വകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നാളെ മുതലും പിഴയും ഇല്ലാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനാകുമെങ്കിലും അധികമായി പിടിച്ച നികുതി തുക തിരികെ ലഭിക്കേണ്ടവര്‍ക്ക് പലിശ തുക കുറയും. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് ശേഷം 2016 നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെയുള്ള കാലയളവില്‍ രണ്ട് ലക്ഷമോ അതിലധികമോ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ നിര്‍ബന്ധമായും ആദായ നികുതി വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.