ന്യൂഡൽഹി: സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി(മൊത്ത ആഭ്യന്ത ഉൽപാദന നിരക്ക്) വളർച്ചാ നിരക്കിൽ കുറവ്. ഉപഭോഗം കുറഞ്ഞതും സേവന മേഖലയുടെ തകർച്ചയുമാണ് ജി.ഡി.പി കുറയുന്നതിലേക്ക് നയിച്ചത്. രണ്ടാം പാദത്തിൽ 7.1 ശതമാനമാണ് ജി.ഡി.പി വളർച്ചാ നിരക്ക്. സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ സമ്പദ്വ്യവസ്ഥ 8.2 ശതമാനം നിരക്കിൽ വളർന്നിരുന്നു. തകർച്ചയിൽ നിന്ന് സമ്പദ്വ്യവസ്ഥ കരകയറുന്നതിെൻറ സൂചനയായാണ് ഇതിനെ വിലയിരുത്തിയിരുന്നത്. എന്നാൽ, ഇത്തരം വാദങ്ങളെ തകർക്കുന്നതാണ് പുതിയ കണക്കുകൾ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ 6.3 ശതമാനമായിരുന്നു ഇന്ത്യയുടെ ജി.ഡി.പി. പിന്നീട് സമ്പദ്വ്യവസ്ഥയിൽ ഉണർവുണ്ടാവുകയായിരുന്നു. 7.5 ശതമാനം നിരക്കിൽ സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. ഗ്രാമീണമേഖലയിലെ ഉപഭോഗം കുറഞ്ഞതാണ് ജി.ഡി.പി കുറയുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. ഉയർന്ന എണ്ണവിലയും തിരിച്ചടിയായി.
നേരത്തെ, സാമ്പത്തിക വളർച്ചാ നിരക്ക് കണക്കാക്കുന്ന മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം യു.പി.എ സർക്കാറിെൻറ ഭരണകാലത്തുള്ള രാജ്യത്തിെൻറ സാമ്പത്തിക വളർച്ച നിരക്ക് പുനഃക്രമീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ജി.ഡി.പി നിരക്കുകൾ പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.