ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളൽ കഞ്ഞിയെന്ന പോലെയായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളിലായി മോദി സർ ക്കാറിെൻറ ബജറ്റ്. വൻ പ്രഖ്യാപനങ്ങൾ രാജ്യത്തെ ജനങ്ങൾക്കായി സർക്കാർ നടത്താൻ പോകുന്നുവെന്ന രീതിയിലുള്ള വ ാർത്തകൾ ബജറ്റ് അവതരണത്തിന് മുമ്പ് പ്രചരിക്കും. എന്നാൽ, അവതരിപ്പിച്ച ബജറ്റുകളിലൊന്നും അടിസ്ഥാന ജനവിഭാഗത് തിെൻറ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ ഒന്നും തന്നെ ഇടംപിടിക്കാറില്ല. മധ്യവർഗത്തെ പരിഗണിച്ചുവെന്ന തോന്നലുണ്ടാക്കി കോർപറേറ്റുകൾക്ക് നിർബാധം ഇളവുകൾ തുടരുകയെന്ന രീതിയാണ് ഓരോ വർഷവും മോദി സർക്കാർ പിന്തുടര ുന്നത്.
2020ൽ ബജറ്റ് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി യുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും എതിരഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. പ്രതിസന്ധിയുണ്ടെന്ന കാര്യം സർക ്കാർ ഏജൻസികളുടെ ജി.ഡി.പി വളർച്ചാ നിരക്ക് സംബന്ധിച്ച കണക്കുകൾ അടിവരയിടുന്നു. ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനമായി കുറയുമെന്നാണ് സർക്കാർ വകുപ്പുകളുടെ കണക്ക്. ഐ.എം.എഫ് പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ വളർച്ചാ നിരക്ക് 4.5 ശതമാനമാവുമെന്നാണ് പ്രവചിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകൾ തന്നെയാണ് ഇതെല്ലാം നൽകുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയെ മറികടക്കാൻ എന്ത് ജാലവിദ്യയാണ് ധനമന്ത്രി നിർമലാ സീതാരാമൻ കാണിക്കുകയെന്നത് എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിൽ നിർമലാ സീതാരമൻ അവതരിപ്പിച്ച ആദ്യ ബജറ്റിൽ 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 2.75 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറുമെന്നും 2024ൽ ഇത് അഞ്ച് ട്രില്യണാവുമെന്നുമായിരുന്നു പ്രവചനം. അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സമീപ ഭാവിയിലൊന്നും ഇന്ത്യക്ക് എത്തിപിടിക്കാൻ കഴിയില്ലെന്ന് എതാണ്ട് വ്യക്തമായിട്ടുണ്ട്. പക്ഷേ ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയെ രാജ്യത്തിന് മറികടന്നേ മതിയാകു. ഇതിനായുള്ള നിർദേശങ്ങൾക്കായിരിക്കും ഇത്തവണത്തെ ബജറ്റിലെ ഊന്നൽ.
ഉപഭോഗത്തിലുണ്ടാവുന്ന കുറവ്, തൊഴിലില്ലായ്മ, വിദേശ നിക്ഷേപം കുറയുന്നത് എന്നിവയെല്ലാം സർക്കാറിന് മുന്നിലെ വെല്ലുവിളികളാണ്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നം ഉപഭോഗത്തിലെ കുറവാണ്. ഒരു പരിധി വരെ മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നതും ഇതാണ്. ഇൗ പ്രശ്നം എങ്ങനെ മറികടക്കാം എന്നതിനായിരിക്കും ഈ വർഷത്തെ ബജറ്റിലും പ്രാധാന്യം നൽകുക. ബജറ്റിൽ പ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന മേഖലകൾ ഇവയാണ്.
നികുതി
ധനകമ്മി ഉയരുന്നുണ്ടെങ്കിലും നികുതിയിളവുകൾ ഈ ബജറ്റിലും പ്രതീക്ഷിക്കാം. നികുതിയിളവുകളിലൂടെ അധികമായി ജനങ്ങളിലേക്ക് എത്തുന്ന പണം സമ്പദ്വ്യവസ്ഥയിലെ ഉപഭോഗത്തിലെ വർധനവിന് കാരണമാവുമെന്ന സാമ്പത്തിക ശാസ്ത്രത്തിെൻറ യുക്തിയാവും നിർമ്മലാ സീതാരാമനും കൂട്ടുപിടിക്കുക. ആദായ നികുതിയിൽ ഇളവ് അനുവദിക്കുകയാവും പ്രാഥമികമായി ചെയ്യുക. ഓഹരി വിപണിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഈടാക്കുന്ന ഡിവിഡൻറ് ഡിസ്ട്രിബ്യൂഷൻ ടാക്സിലും ഭേദഗതി വരുത്തിയേക്കും. നിക്ഷേപം വർധിപ്പിക്കാനായി വിദേശ കമ്പനികൾക്കുള്ള നികുതിയിലും മാറ്റങ്ങളുണ്ടായേക്കും. ദീർഘകാല മൂലധനനിക്ഷേപത്തിന് ചുമത്തുന്ന നികുതിയും പുനപരിശോധിച്ചേക്കാം.
കഴിഞ്ഞ ബജറ്റിൽ കോർപറേറ്റ് നികുതിയിൽ ഇളവ് അനുവദിച്ച് നിക്ഷേപം വർധിപ്പിക്കാനായിരുന്നു സർക്കാർ ശ്രമിച്ചത്. കോർപറേറ്റ് നികുതിയിൽ ഇളവ് നൽകിയതോടെ 1.44 ലക്ഷം കോടിയുടെ വരുമാന നഷ്ടമാണ് കേന്ദ്ര സർക്കാറിന് ഉണ്ടായത്. അത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയോ എന്ന വിലയിരുത്തലും ബജറ്റിൽ കാണാം.
അടിസ്ഥാന സൗകര്യ വികസനമേഖല
2019 ഡിസംബർ 31ന് അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വികസനത്തിനുള്ള റൂട്ട്മാപ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 102 ലക്ഷം കോടി മുടക്കാനായിരുന്നു തീരുമാനിച്ചത്. വരാനിരിക്കുന്ന ബജറ്റിലും അടിസ്ഥാന സൗകര്യ മേഖലക്കുള്ള കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കാം. മേഖലയിൽ പണം മുടക്കുന്നത് തൊഴിലുകൾ വർധിക്കുന്നതിനും കാരണമാകും. ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസും അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നത് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതും കൂടി പരിഗണിക്കുേമ്പാൾ ബജറ്റിൽ അടിസ്ഥാന മേഖലക്ക് ലോട്ടറിയടിക്കാനാണ് സാധ്യത.
റിയൽ എസ്റ്റേറ്റ്
നോട്ട് നിരോധനം തകർത്ത പ്രധാന മേഖലയായിരുന്നു റിയൽ എസ്റ്റേറ്റ്. നിർമലാ സീതാരാമെൻറ സാമ്പത്തിക ഉത്തേജക പാക്കേജുകൾ മുടങ്ങിക്കിടക്കുന്ന ഭവന നിർമ്മാണ പദ്ധതികൾക്കായി 25,000 കോടിയാണ് അനുവദിച്ചത്. വരുന്ന ബജറ്റിലും റിയൽ എസ്റ്റേറ്റ് ഉത്തേജനത്തിനായുള്ള പദ്ധതികൾ ഇടംപിടിക്കാൻ സാധ്യതയേറെയാണ്. ഭവന നിർമ്മാണ പദ്ധതികൾക്ക് കൂടുതൽ നികുതിയിളവുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 45 ലക്ഷം രൂപ വരെയുള്ള വീടുകൾ വാങ്ങുേമ്പാൾ 1.5 ലക്ഷം രൂപ നികുതിയിളവ് നൽകാൻ നിർമ്മല സീതാരാമൻ തീരുമാനിച്ചിരുന്നു. ഇതിൻെറ പരിധി 75 ലക്ഷമാക്കി ബജറ്റിൽ ഉയർത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.