സാമ്പത്തിക പ്രതിസന്ധി: ഗീതാ ഗോപിനാഥിനെതിരെ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്ഞർ

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ലോകബാങ്ക്​ റിപ്പോർട്ടിനെതിരെ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്ഞർ. ആഗ ോള സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം ഇന്ത്യയിലെ വളർച്ച കുറഞ്ഞതാണെന്നായിരുന്നു ഐ.എം.എഫിൻെറ വിശദീകരണ ം. ആഗോള സാമ്പത്തിക രംഗത്തെ കുറിച്ചുള്ള പ്രവചനങ്ങളിൽ ഇന്ത്യ എത്ര​ത്തോളം സ്വാധീനം ചെലുത്തിയെന്ന ചോദ്യത്തിന ്​ 80 ശതമാനം എന്നായിരുന്നു ഗീതാ ഗോപിനാഥിൻെറ മറുപടി.

എന്നാൽ, ഗീതാ ഗോപിനാഥിൻെറ പ്രസ്​താവനക്കെതിരെ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്ഞനായ ആകാശ്​ ജിൻഡാൽ രംഗത്തെത്തി. ഇന്ത്യയുടേത്​ മാത്രമല്ല യു.എസി​േൻറയും ചൈനയുടേയും സാമ്പത്തിക സ്ഥിതിയും ആഗോള വളർച്ച കുറയുന്നതിനുള്ള കാരണമായി. യു.എസ്​-ചൈന വ്യാപാര യുദ്ധം ലോകത്ത്​ പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. ഇക്കാര്യത്തിൽ ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ലെന്നും ​അദ്ദേഹം പറഞ്ഞു.

ഇന്ത്യ റിസേർച്ച്​ ആൻഡ്​ റേറ്റിങ്ങിലെ സാമ്പത്തിക ശാസ്​ത്രജ്ഞനായ സുനിൽ സിൻഹക്കും ഇതേ അഭിപ്രായമാണുള്ളത്​. ആഗോള വ്യാപര രംഗത്തെ തകർച്ചയാണ്​ ഇന്ത്യൻ ജി.ഡി.പിയെ ബാധിക്കുന്നത്​. അല്ലാതെ തിരിച്ചല്ല. ആഗോള സമ്പദ്​വ്യവസ്ഥയിൽ കയറ്റുമതി കുറയുകയാണ്​. ഇത്​ ഇന്ത്യൻ ജി.ഡി.പിയെ പ്രതികൂലമായി ബാധിക്കുന്നു. ചൈന, യു.എസ്​, റഷ്യ തുടങ്ങി എല്ലാ രാജ്യങ്ങളും പ്രതിസന്ധി നേരിടുകയാണ്​. ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്​നമല്ല ഇത്​​.

നേരത്തെ ഇന്ത്യയുടെ സമ്പദ്​രംഗത്തെ കുറിച്ചുള്ള പ്രവചനത്തിൻെറ പേരിൽ ഗീതാ ഗോപിനാഥിന്​ വൻ വിമർശനം നേരിടേണ്ടി വരുമെന്ന്​ കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഗീതാ ഗോപിനാഥിനെതിരെ വിമർശനങ്ങൾ ശക്​തമാവുന്നത്​.


Tags:    
News Summary - Is Indian economic slowdown responsible for global slump-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.