വാഷിങ്ടൺ: 2019ൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ച കുറഞ്ഞുവെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ മാന്ദ്യത്തിേൻറതായ സാഹചര്യമില്ലെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തികവളർച്ചയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം നാല് ശതമാനമായി ഇന്ത്യയിലെ വളർച്ചാ നിരക്ക് ഐ.എം.എഫ് കുറച്ചിരുന്നു. അടുത്ത വർഷം 5.8 ശതമാനമായിരിക്കും വളർച്ചാ നിരക്ക്. 2021ൽ 6.5 ശതമാനമായിരിക്കും വളർച്ചാ നിരക്കെന്നും ക്രിസ്റ്റലീന കൂട്ടിച്ചേർത്തു.
ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ പ്രശ്നങ്ങളാണ് പ്രതിസന്ധിക്കുള്ള പ്രധാനകാരണമെന്നും ഐ.എം.എം മാനേജിങ് ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.