വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ച നിരക്ക് കുറയുമെന്ന് െഎ.എം.എഫ് പ്രവചിച്ച് ദിവസങ്ങൾക്കകം മേധാവിയുടെ തിരുത്ത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമാണെന്നും ജി.എസ്.ടിയും നോട്ടുനിരോധനവും മഹത്തായ ശ്രമങ്ങളായിരുന്നുവെന്നും ഇപ്പോൾ അനുഭവപ്പെടുന്ന താൽക്കാലിക മാന്ദ്യം സ്വാഭാവികമാണെന്നും അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു.
ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 6.7 ശതമാനമായും 2018ൽ 7.4 ആയും കുറയുമെന്ന് കഴിഞ്ഞയാഴ്ചയാണ് െഎ.എം.എഫ് മുന്നറിയിപ്പ് നൽകിയത്. ഏപ്രിലിലും ജൂലൈയിലും പുറത്തുവിട്ട റിപ്പോർട്ട് പ്രവചിച്ചതിനെക്കാൾ യഥാക്രമം 0.5ഉം 0.3ഉം ശതമാനം കുറയുമെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
എന്നാൽ, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നേരിയ തോതിൽ തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ കൊണ്ടുവന്ന അടിസ്ഥാനപരമായ മാറ്റം കാരണം ശക്തമായ പാതയിലായിട്ടുണ്ടെന്നും വലിയ കുതിപ്പ് നടത്തുമെന്നും ലഗാർഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.