വാഷിങ്ടൺ: ഇന്ത്യയുടെ ഭാവിയിലേക്കുള്ള കുതിപ്പ് ശക്തമാണെന്ന് അന്താരാഷ്ട്ര നാണയനിധി (െഎ.എം.എഫ്). 2018-19 വർഷത്തെ വളർച്ചയിൽ മന്ദിപ്പുണ്ടെങ്കിലും ഭാവി ശോഭനമാണെന്നാണ് െഎ.എം.എഫ് പറയുന്നത്. ഉയർന്ന എണ്ണവില, പണ നയത്തിലെ കാർക്കശ്യം എന്നിവയാണ് താൽക്കാലിക മന്ദിപ്പിന് കാരണം. ഇന്ത്യക്ക് 2018ൽ 7.3 ശതമാനവും 2019ൽ 7.5 ശതമാനവും വളർച്ച നിരക്കുണ്ടാകുമെന്നാണ് െഎ.എം.എഫ് അനുമാനം.
ഇന്ത്യയുടെ ശക്തമായ വളർച്ചയെക്കുറിച്ച് െഎ.എം.എഫ് ഗവേഷണ വിഭാഗം ഡയറക്ടറും സാമ്പത്തികകാര്യ കൗൺസിലറുമായ മൗറിസ് ഒബ്സ്റ്റ്ഫെൽഡാണ് വാർത്തസമ്മേളനത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.