ന്യൂഡൽഹി: ഇന്ത്യയുടെ നാലാം പാദ സാമ്പത്തിക വളർച്ച മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് പഠനം. റോയിേട്ടഴ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം െഎ.എം.എഫ് പുറത്ത് വിട്ടിരുന്നു.
മൂന്നാം പാദത്തിൽ 6.4 ശതമാനമായിരുന്നു ഇന്ത്യയുടെ അഭ്യന്തര ഉൽപ്പാദന വളർച്ച നിരക്ക്. ജൂലൈ സെപ്റ്റംബർ മാസത്തിൽ അവസാനിച്ച രണ്ടാം പാദത്തിൽ 7.4 ശതമാനമായിരുന്നു നിരക്ക്. ഇൗ കുറവ് നാലാം പാദത്തിലും തുടരുന്നുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണ്ടെത്തൽ.
നോട്ട് പിൻവലിക്കലിെൻറ ഫലമായി കറൻസിക്ക് ക്ഷാമം ഉണ്ടായതാണ് വിപണിക്ക് തിരിച്ചടയായത്. ഇത് മൂലം സാധനങ്ങളുടെ ആവശ്യകതയിൽ കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.