ന്യൂഡൽഹി: ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും 25 ശതമാനം ഡിസ്കൗണ്ട്. കോവിഡിനെതിരെ മുൻനിരയിൽനിന്ന് പോരാടുന്നവർക്കായി 2020 അവസാനം വരെ വിമാനടിക്കറ്റ് നിരക്കിൽ 25 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു.
നഴ്സുമാരും ഡോക്ടർമാരും ജോലിെചയ്യുന്ന ആശുപത്രിയുടെ െഎ.ഡി കാർഡും തിരിച്ചറിയൽ രേഖയും കരുതണം. ഇൻഡിഗോ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇളവ്. ജൂലൈ ഒന്നുമുതൽ ഡിസംബർ 31 വരെ ഇളവ് നൽകും.
ലോക്ഡൗണിന് ശേഷം ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവായത് വിമാനകമ്പനികളെ വൻതോതിൽ വലക്കുന്നുണ്ട്. ജൂലൈ ഒന്നുവരെ 785 വിമാനസർവിസുകളിലായി 71,471 േപർ മാത്രമാണ് യാത്രചെയ്തതെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതായത് ശരാശരി ഒരു വിമാനയാത്രയിൽ 91 യാത്രക്കാർ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.