ന്യൂഡൽഹി: ഇന്ത്യയിലെ ബജറ്റ് എയർലൈനായ ഇൻഡിഗോയിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ വ്യോമയാന മന്ത്രാലയം നിർദേശം നൽകി . ഇൻഡിഗോയുടെ എ-320 നിയോ എയർക്രാഫ്റ്റിൻെറ എൻജിനുകളിൽ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം. ഇത്തരം എയർക്രാഫ്റ്റുകളിൽ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ ഓഡിറ്റിന് ഡി.ജി.സി.എ ഉത്തരവിട്ടത്.
ഇൻഡിഗോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർക്കും, എൻജീനിയറിങ് വിഭാഗം തലവനും ഡി.ജി.സി.എ നോട്ടീസ് നൽകിയിട്ടുണ്ട്. എ-320 നിയോ എയർക്രാഫ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ യഥാസമയം അറിയിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തുന്നുവെന്ന സംശയത്തിനിടെയാണ് ഡി.ജി.സി.എയുടെ പുതിയ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
എ-320 നിയോ എയർക്രാഫ്റ്റുകളുടെ സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ 2018ൽ ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷമാണ് എയർക്രാഫ്റ്റുകൾക്ക് പറക്കാനുള്ള അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.