ന്യൂഡൽഹി: സ്വകാര്യ വിമാനകമ്പനിയായ ഇൻഡിഗോയാണ് ഇന്ത്യയിലെ ഏറ്റവും മോശം വിമാന കമ്പനിയെന്ന് പാർലമെൻററി സമിതി. ലഗേജ് പോളിസിയിൽ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുവെന്നും പാർലമെൻററി സമിതി കണ്ടെത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പിയായ ഒ.ബ്രിയൻ ചെയർമാനായ സമിതിയുടേതാണ് കണ്ടെത്തൽ.
ടൂറിസം, സാംസ്കാരികം, റോഡ്, ഷിപ്പിങ് ആൻഡ് എവിയേഷൻ തുടങ്ങിയ വകുപ്പുകളെ ഉൾക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ചില വിമാന കമ്പനികൾ അധിക തുക ഇൗടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പാർലമെൻററി സമിതി വ്യക്തമാക്കുന്നു.
ഉപഭോക്താക്കളുടെ പരാതികളോട് കൃത്യമായി ഇൻഡിഗോ പ്രതികരിക്കുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. സമിതിയിലെ 30 അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഏകഅഭിപ്രായമാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.