കോർപറേറ്റുകൾക്ക്​ സഹായവുമായി കേന്ദ്രസർക്കാർ; നികുതി കു​റച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ ​കോർപറേറ്റുകൾക്ക്​ സഹായവുമായി വീണ്ടും എൻ.ഡി.എ സർക്കാർ.  ​കോർപ്പറേറ്റ്​ ടാക്​സ് കുറക്കുമെന്നാണ്​  പുതിയ റിപ്പോർട്ടുകൾ. അടുത്ത ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലാവും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. 18 ശതമാനം മുതൽ 25 ശതമാനമായി കോർപറേറ്റ്​ നികുതി കുറക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നിലവിൽ 30 ശതമാനമാണ്​ കോർപ്പറേറ്റ്​ നികുതി.

കേന്ദ്രബജറ്റിന്​ മുമ്പ്​ ധനമന്ത്രിയുമായി നടത്തിയ കൂടികാഴ്​ചയിൽ നികുതി 25 ശതമാനമായി കുറക്കാൻ ധാരണയായതായി ഫിക്കി പ്രസിഡൻറ്​ പങ്കജ്​ പ​േട്ടൽ പറഞ്ഞു. 

കോർപറേറ്റ്​ നികുതി കുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ലോകത്തിലെ മറ്റ്​ പല സമ്പദ്​വ്യവസ്ഥകളും നികുതി കുറക്കുന്നുണ്ട്​. കുടുതൽ ആവശ്യകതയും നിക്ഷേപവും ഉണ്ടാക്കുന്നതിന്​ നികുതി കുറക്കണമെന്നാണ്​ തങ്ങളുടെ അഭിപ്രായമെന്ന്​ സി.​െഎ.​െഎ പ്രസിഡൻറ്​ ശോഭന കമിനേനിയുടെ നിലപാട്​. നികുതി 18 ശതമാനത്തിലേക്ക്​ താഴ്​ത്തണമെന്നാണ്​ ഇവരുടെ ആവശ്യം.

Tags:    
News Summary - Industry pushes lower corporate tax in pre-Budget meet with FM jaitily-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.