ന്യൂഡൽഹി: ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയുടെ മകൾ ഇഷയും വൻകിട വ്യവസായി അജയ് പിരാമലിെൻറ മകനും ബാല്യകാല സുഹൃത്തുമായ ആനന്ദും തമ്മിലുള്ള വിവാഹം ഡിസംബറിൽ നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇഷയുടെ ഇരട്ട സഹോദരനായ ആകാശും വജ്രവ്യാപാരി റസൽ മേത്തയുടെ മകൾ േശ്ലാക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയവും അടുത്തിടെ നടന്നിരുന്നു. ഇതും ഡിസംബറിലാണ് നടക്കുക.
ആഗോള വ്യവസായ സ്ഥാപനമായ പിരാമൽ ഗ്രൂപ്പിെൻറ എക്സിക്യുട്ടിവ് ഡയറക്ടറായ ആനന്ദ് പിരാമൽ റിയൽട്ടിയുടെ സ്ഥാപകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.