മുംബൈ: ഇഷാത് ഹുസൈൻ ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും. ടാറ്റാ സൺസ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇഷാതിനെ ചെയർമാനാക്കുന്നതിനെ സംബന്ധിച്ച് ടാറ്റാ കൺസൾട്ടൻസി സർവീസിന് ടാറ്റാ സൺസ് കത്ത് നൽകിയിട്ടുണ്ട്.
1999 ജൂലൈ ഒന്നിനാണ് ഇഷാത് ടാറ്റാ സൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേൽക്കുന്നത്. പിന്നീട് 2000 മുതൽ കമ്പനിയുടെ ഫിനാൻസ് ഡയറക്ടറായി. ടാറ്റാ സൺസിലേക്ക് വരുന്നതിന് മുമ്പ് ഇഷാത് 10 വർഷക്കാലം ടാറ്റാ സ്റ്റീലിൽ സീനിയർ വൈസ് പ്രസിഡന്‍റും എക്സിക്കുട്ടീവ് ഡയറക്ടറുമായിരുന്നു.
ഒക്ടോബർ 24നാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറിസ് മിസ്ട്രിയെ പുറത്താക്കിയത്. കമ്പനി ബോർഡ് യോഗത്തിലാണ് സൈറസ് മിസ്ത്രിയെ പദവിയിൽ നിന്നും മാറ്റാൻ തീരുമാനമായത്. മിസ്ട്രിയുടെ പുറത്താക്കൽ ടാറ്റയുടെ വിജയത്തിന് അനിവാര്യമായിരുന്നുവെന്നാണ് രത്തൻ ടാറ്റയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.