ന്യൂയോർക്: തങ്ങളുടെ സ്വകാര്യതാ നയം (പ്രൈവസി പോളിസി) ലംഘിക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്ന് ആമസോൺ തലവനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ജെഫ് ബെസോസ്. യു.എ് കോൺഗ്രസിൽ ആൻറിട്രസ്റ്റ് ഹിയറിങ്ങിനിടെയായിരുന്നു ബെസോസിെൻറ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്വന്തം ബിസിനസിെൻറ വളർച്ചക്കായി ആമസോൺ പ്ലാറ്റ്ഫോമിലെ സെല്ലർമാരുടെ ഡാറ്റ അവരറിയാതെ ചോർത്തി ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ജെഫ് ബെസോസ് വിസമ്മതിക്കുകയായിരുന്നു.
ആമസോൺ പ്ലാറ്റ്ഫോമിൽ വിവിധ ഉത്പന്നങ്ങൾ വിൽക്കുന്ന തേർഡ് പാർട്ടി സെല്ലർമാരുടെ ഡാറ്റ അവരറിയാതെ ഉപയോഗിച്ച്, വിപണിയിൽ അതുപോലുള്ള ഉത്പന്നങ്ങൾ ഇറക്കി മത്സരം സൃഷ്ടിച്ചിട്ടുണ്ടോ..? എന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമീള ജയപാലിെൻറ ചോദ്യത്തിന് ‘അത്തരം സംഭവങ്ങൾ നടന്നിട്ടില്ല എന്നതിന് യാതൊരു ഉറപ്പും നൽകാൻ കഴിയില്ല’ എന്നാണ് ബെസോസ് മറുപടി നൽകിയത്.
വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു പ്രമീള ജയപാലിെൻറ ചോദ്യം. ആമസോണിലെ തൊഴിലാളികൾ, കമ്പനിയുടെ പ്രൈവസി പോളിസി ലംഘിച്ചുകൊണ്ട് പ്ലാറ്റ്ഫോമിലെ സ്വതന്ത്ര വിൽപ്പനക്കാരുടെ വിവരങ്ങൾ ഉപയോഗിച്ചതായി ലേഖനത്തിൽ പറയുന്നുണ്ട്. കൂടാതെ ആ വിവരങ്ങൾ ആമസോണിെൻറ ലേബലിൽ പുതിയ പ്രൊഡക്ടുകൾ നിർമിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും പരാമർശിക്കുന്നു.
പ്രധാന ബിസിനസ് തീരുമാനങ്ങൾ എടുക്കുേമ്പാൾ ആമസോണിലെ സ്വതന്ത്ര സെല്ലർമാരുടെ വിവരങ്ങൾ കമ്പനി ഉപയോഗിച്ചിട്ടുണ്ടോ..? എന്ന പ്രമീള ജയപാലിെൻറ ചോദ്യത്തിന്. ‘സ്വകാര്യതാ നയം ലംഘിച്ചിട്ടില്ല.. എന്നതിന് യാതൊരു ഉറപ്പും നമുക്ക് നൽകാൻ കഴിയില്ല എന്നാണ് ബെസോസ് മറുപടി നൽകിയത്. നേരത്തെ ഇത്തരത്തിൽ സ്വന്തം ബ്രാൻഡിലുള്ള ഉത്പന്നങ്ങൾ നിർമിക്കുേമ്പാൾ സെല്ലർമാരിൽ നിന്നും വിവരങ്ങൾ സമ്മതമില്ലാതെ എടുക്കാറില്ലെന്ന് ആമസോൺ അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ജെഫ് ബെസോസിെൻറ വെളിപ്പെടുത്തൽ വലിയ വീഴ്ച്ചയാണ് പുറത്തുകൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.