ഇൻഡിഗോയ്ക്ക് പിന്നാലെ ടിക്കറ്റ് നിരക്കിൽ ഇളവുമായി ജെറ്റ് എയർവേയ്സ്. ലവ് എ ഫെയർ സെയിൽ എന്ന് പേരിട ്ടിരിക്കുന്ന ഡിസ്ക്കൗണ്ട് സെയിലിൽ 50 ശതമാനത്തിെൻറ വരെ കുറവാണ് ഉണ്ടാവുക. വൺവേ, റിേട്ടൺ ടിക്കറ്റുകൾ ഒാഫർ വിലയിൽ ലഭ്യമാകും. ഫെബ്രുവരി 21 മുതൽ 25 വരെയാണ് ഒാഫർ സെയിലിലുള്ള ടിക്കറ്റ് വിൽപന.
ഇക്കണോമി ക്ലാസിലും, പ്രീമിയം ക്ലാസിലും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. പ്രീമിയം ക്ലാസിൽ മാർച്ച് ഒന്നിന് ശേഷവും ഇക്കണോമി ക്ലാസിൽ മാർച്ച് എട്ടിന് ശേഷവുമായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക. ഇൻഫൻറ് ഡിസ്കൗണ്ട്, റീഫണ്ട് ചാർജ്, വീക്കൻഡ് സർചാർജ് എന്നിവയെല്ലാം പുറമേ നൽകേണ്ടി വരും. ഫെബ്രുവരി 11 മുതൽ ഇൻഡിഗോയും ഒാഫർ സെയിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.