ന്യൂഡൽഹി: സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ജെറ്റ് എയർവേയ്സും യാത്ര നിരക്കുകളിൽ വൻ ഇളവ് നൽകുന്നു. ഇക്കോണമി ക്ലാസുകളിൽ 30 ശതമാനവും പ്രീമിയർ ക്ലാസുകളിൽ 20 ശതമാനവും കിഴിവാണ് ജെറ്റ് എയർവേയ്സ് നൽകുന്നത്. ഇൗ ഒാഫർ പ്രകാരം അഭ്യന്തര വിമാന യാത്രകൾക്ക് സെപ്തംബർ അഞ്ച് മുതലും അന്താരാഷ്ട്ര യാത്രകൾക്ക് സെപ്തംബർ 15 മുതലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
സ്വതന്ത്രദിനം എല്ലാ ഇന്ത്യക്കാർക്കും മികച്ച ഒാർമൾ നൽകുന്നതാക്കി മാറ്റുന്നതിനാണ് പുതിയ ഒാഫർ അവതരിപ്പിച്ചിരിക്കുന്നതെന്ന് ജെറ്റ് എയർവേയ്സ് ചീഫ് കോമേഷ്യൽ ഒാഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു.
അതേ സമയം, രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ വിനയ് ഡൂബയെ കമ്പനി സി.ഇ.ഒ ആക്കുന്നതിനുള്ള അനുമതി ജെറ്റ് എയർവേയ്സിന് ലഭിച്ചു. മാർച്ച് 30ന് പുതിയ സി.ഇ.ഒയെ ബോർഡ് ഡയറക്ടേഴ്സ് തെരഞ്ഞെടുത്തിരുന്നുവെങ്കിലും അനുമതി ലഭിക്കുന്നത് ഇപ്പോഴാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.