ന്യൂഡൽഹി: ജെറ്റ് എയർവേയ്സിന് എസ്.ബി.െഎ 1500 കോടി വായ്പ അനുവദിക്കുന്നു. ജെറ്റ് എയർവേയ്സുമായും എസ്.ബി.െ എയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റോയിേട്ടഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ജനുവരി എട്ടിന് ജെറ്റ്എയർവേയ്സ് കമ്പനി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജെറ്റ് എയർവേയ്സിന് കടം നൽകിയവരും ഇൗ യോഗത്തിൽ പെങ്കടുക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ചർച്ചകൾക്ക് ശേഷമാവും വായ്പയുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ഇന്ത്യയിലെ പ്രമുഖ എയർലൈൻസുകളിലൊന്നായ ജെറ്റ് എയർവേയ്സ് ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്ധന വിലയിലെ വർധനവും മറ്റ് വിമാന കമ്പനികളിൽ നിന്ന് നേരിടുന്ന മൽസരവുമാണ് ജെറ്റ് എയർവേയ്സിനെ തകർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.