നെടുമ്പാശ്ശേരി: പ്രതിസന്ധി പരിഹരിച്ച് സർവിസ് തുടങ്ങാൻ വൈകുന്നതിനാൽ ജെറ്റ് എയർവേസിെൻറ വിദേശ റൂട്ടുകൾ മറ്റു വിമാനക്കമ്പനികൾക്ക് നൽകുന്ന കാര്യം കേന്ദ്ര വ്യോമയാന മന്ത്രാലയം പരിഗണിക്കുന്നു. വ്യവസ്ഥപ്രകാരം അനുവദിക്കപ്പെടുന്ന ഷെഡ്യൂളുകൾ കൃത്യമായി നടത്തേണ്ട ബാധ്യത അതത് വിമാനക്കമ്പനികൾക്കുണ്ട്. എന്നാൽ, ജെറ്റ് എയർവേസ് ഇതിൽ വീഴ്ച വരുത്തിയിരിക്കുകയാണ്.
ജെറ്റ് ഉപയോഗിച്ചിരുന്ന പല റൂട്ടിലും ഒട്ടേറെ യാത്രക്കാരുള്ളതാണ്. ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയതോടെ ഈ റൂട്ടുകളിൽ യാത്രക്ലേശവും രൂക്ഷമാണ്. സർവിസ് പുനരാരംഭിക്കാത്തതിന് വിശദീകരണം തേടിയശേഷം നിശ്ചിത ദിവസങ്ങൾക്കുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടും. അതിനുശേഷം മറ്റുകമ്പനികൾക്ക് താൽക്കാലികമായി റൂട്ടുകൾ നൽകാനാണ് ആലോചന.
ഒട്ടേറെ വിമാനക്കമ്പനികൾ ഈ റൂട്ടുകൾ ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏതുവിധത്തിൽ ഇത് വിമാനക്കമ്പനികൾക്ക് കൈമാറണമെന്നതും പരിശോധിക്കേണ്ടതുണ്ട്. സർവിസ് നിർത്തിയതിനെത്തുടർന്ന് ജെറ്റ് എയർവേസ് യാത്രക്കാർക്ക് കോടിക്കണക്കിന് രൂപയാണ് മടക്കി നൽകാനുള്ളത്. തുക ലഭിക്കാത്തതിനെത്തുടർന്ന് ചിലർ ഉപഭോക്തൃകോടതിെയ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.