ദോഹ: ഒടുവിൽ ആ സംശയം തീർന്നു, ഇന്ത്യയിലെ മുൻനിര രാജ്യാ ന്തര വിമാനകമ്പനിയായ ജെറ്റ് എയർ വേയ്സിെൻറ ഓഹരികൾ ഒരിക്കലും തങ്ങൾ വാങ്ങില്ലെന്ന് ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ വ്യക്തമാക്കി. ഏറെ കാലമായി ജെറ്റിെൻറ ഒാഹരി വാങ്ങാൻ ഖത്തർ ശ്രമിക്കുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു.
ജെറ്റ് എയർവേയ്സിെൻറ വലിയ ഓഹരി സ്വന്തമാക്കിയിരിക്കുന്നത് ഖത്തറിനെതിരായ ഉപരോ ധത്തിന് മുൻപന്തിയിലുള്ള അയൽരാജ്യത്തിെൻറ ഇത്തിഹാദ് എയർവേയ്സാണ്. ഇതിനാലാണ് തങ്ങൾ പിൻവാങ്ങുന്നതെന്ന് അക്ബർ അൽ ബാകിർ ‘റോയിട്ടേഴ്സ്’ വാർത്താ ഏജൻസിയോട് പറഞ്ഞു. മുംബൈയിൽ വ്യോമയാന ഗതാഗത സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.