മുംബൈ: കടക്കെണിയിലായി സർവീസ് നിർത്തിയ ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാൻ ജീവനക്കാരും. അദി ഗ്രൂപ്പുമായി ചേർന ്ന് കമ്പനിയുടെ 75 ശതമാനം ഓഹരി വാങ്ങാനാണ് ജീവനക്കാരുടെ കൺസോട്യത്തിൻെറ തീരുമാനം. കമ്പനി നിയമ ട്രിബ്യൂണൽ നടത്തുന്ന പാപ്പരത്ത പരിഹാര പദ്ധതിയുമായി ചേർന്ന് ഓഹരികൾ വാങ്ങാനാണ് ജീവനക്കാരുടെ നീക്കം.
തൊഴിലാളികളുമായി ചേർന്ന് ഏകദേശം 2500 മുതൽ 5000 കോടി രൂപ വരെ ജെറ്റ് എയർവേയ്സിൽ നിക്ഷേപിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദി ഗ്രൂപ്പ് ചെയർമാൻ സഞ്ജയ് വിശ്വനാഥൻ പറഞ്ഞു. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് അദിഗ്രൂപ്പിന് 49 ശതമാനവും തൊഴിലാളികളുടെ കൺസോട്യത്തിന് 26 ശതമാനം ഓഹരികളുമാണ് ഉണ്ടാവുക.
അദിഗ്രൂപ്പും തൊഴിലാളികളും ചേർന്ന് മുന്നോട്ട് വെക്കുന്ന പദ്ധതി ജെറ്റ് എയർവേയ്സിന് കടം നൽകിയവർ അംഗീകരിച്ചാൽ മാത്രമേ ഇടപാട് നടക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.