സോൾ: സർവിസ് നിർത്തിയ െജറ്റ് എയർവേസിെൻറ പൈലറ്റുമാർ ഉൾപ്പെടെ 2,000 ജീവനക്കാരെ ഏറ്റെടുക്കാൻ തയാറാണെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ജെറ്റിലെ ജീവനക്കാർ മികച്ച യോഗ്യതയുള്ളവരും പ്രഫഷനലുകളുമാണെന്നും വരും നാളുകളിൽ കൂടുതൽ പേർക്ക് അവസരം നൽകാനാണ് തീരുമാനമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സ്പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.
നിലവിൽ ജെറ്റിലെ 1100ഓളം ജീവനക്കാർക്ക് അവസരം നൽകിക്കഴിഞ്ഞു. ഇത് 2,000 വരെ ഉയർത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആകെ 1,400 ജീവനക്കാരാണ് സ്പൈസ് ജെറ്റിനുള്ളത്. 100 വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ട്. ഒമ്പത് രാജ്യാന്തര സർവിസുകൾ ഉൾപ്പെടെ 62 ഇടങ്ങളിലേക്ക് ദിവസവും 575 സർവിസുകളാണ് ജെറ്റ് നടത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സർവിസ് നിർത്തിയ ജെറ്റിെൻറ 22 വിമാനങ്ങൾ സ്പൈസ് ജെറ്റ് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.