ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ സൗജന്യ വോയിസ് കാൾ അവസാനിപ്പിക്കുന്നു. റിലയൻസ് ജിയോ ഉപയോക്താക്കൾ ഇനി മറ്റൊരു നെറ്റ്വർക്കിലേക്കുള്ള കാളുകൾക്ക് മിനിറ്റിന് ആറു പൈസ നൽകേണ്ടി വരും. എങ്കിലും വോയ്സ് കാളുകൾക്ക് നഷ്ടപ്പെടുന്ന പണത്തിന് തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ജിയോ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ടെലികോം െറഗുലേറ്ററി അതോറിറ്റി (ട്രായ്) മറ്റ് നെറ്റ്വർക്കുകളിലേക്ക് ചെയ്യുന്ന കാളിന് ഈടാക്കുന്ന ചാർജിനുള്ള (ഐ.യു.സി) പുതിയ നിബന്ധന കർശനമാക്കിയതോടെയാണ് നടപടി. അതേസമയം, സ്വന്തം നെറ്റ്വർക്ക് വഴിയുള്ള വോയ്സ് കാളുകൾക്ക് പണം നൽകേണ്ടി വരില്ല. എല്ലാ നെറ്റ്വർക്കിൽ നിന്നുമുള്ള ഇൻകമിങ് കാളുകളും സൗജന്യമായിരിക്കും. മറ്റ് ജിയോ ഫോണുകളിലേക്ക് ജിയോ ഉപയോക്താക്കൾ നടത്തുന്ന കാളുകൾക്കും ലാൻഡ്ലൈൻ ഫോണുകൾക്കും വാട്സ്ആപ്, ഫേസ്ടൈം, മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് വിളിക്കുന്നതിനും സൗജന്യ നിരക്കുകൾ തുടരും.
വോയിസ് കാളുകൾ സൗജന്യമാക്കുന്നതിലൂടെ 13,500 കോടി രൂപയാണ് റിലയൻസ് ഭാരതി എയർടെല്ലിനും വോഡാഫോണിനും നൽകിയിരുന്നത്. ഇത് തിരിച്ചുപിടിക്കാൻ ട്രായിയുടെ പുതിയ നിബന്ധന സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.