ജിയോയിൽ 10ാമത്തെ കമ്പനിയും നിക്ഷേപം നടത്തി; ഇക്കുറി എൽ കാറ്റർടൺ

മുംബൈ: ലോകത്തെ ഏറ്റവും വലിയ ഉപഭോക്​തൃ സ്വകാര്യ ഇക്വിറ്റി കമ്പനിയായ എൽ കാറ്റർടൺ റിലയൻസ്​ ജിയോയിൽ നിക്ഷേപം നടത്തി. 1,894.50 കോടി രൂപയാണ്​ കമ്പനി ജിയോയിൽ നടത്തിയ നിക്ഷേപം. ജിയോയുടെ 0.39 ശതമാനം ഓഹരികളാണ്​ വാങ്ങിയത്​​. ജിയോയിലെ പത്താമത്തെ നിക്ഷേപമാണ്​ എൽ കാറ്റർടണി​േൻറത്​. 

ഇതോടെ ജിയോയിലെ 22.38 ശതമാനം ഓഹരികളാണ്​ വിറ്റത്​. വിവിധ നിക്ഷേപകരിൽ നിന്ന്​ 104,326.65 കോടി രൂപ ജിയോ സ്വരൂപിച്ചിട്ടുണ്ട്​. 200 കൺസ്യൂമർ ബ്രാൻഡുകളിൽ നിക്ഷേപിച്ച എൽ കാർട്ടൺ ഇതിനായി 4.91 ലക്ഷം കോടി രൂപയാണ്​ ചെലവഴിച്ചത്​.

ഫേസ്​ബുക്ക്​ അടക്കമുള്ള ലോകത്തെ മുൻനിര കമ്പനികളെല്ലാം ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. ജനറൽ അറ്റ്​ലാൻറിക്​, സിൽവർ ലേക്ക്​, വിസ്​റ്റ ഇക്വിറ്റി, കെ.കെ.ആർ, മുബാദാല, എഡിയ, ടി.പി.ജി തുടങ്ങിയവയാണ്​ ജിയോയിൽ നിക്ഷേപം നടത്തിയ പ്രമുഖ കമ്പനികൾ.

Tags:    
News Summary - Jio investment-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.