മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിെൻറ ഫലം ഡിസംബർ 11ന് വരാനിരിക്കെ ഇന്ത്യൻ ഒാഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്സ് 572 പോയിൻറ് ഇടിഞ്ഞ് 35,312.12 പോയിൻറിലെത്തി. 181 പോയിൻറ് നഷ്ടത്തോടെ നിഫ്റ്റി 10,600ലേക്ക് താഴ്ന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിക്ഷേപകർ കരുതലെടുത്തതാണ് ഒാഹരി വിപണിക്ക് വിനയായത്.
ഇതിനൊപ്പം ആഗോള ഒാഹരി വിപണികളിലെ തകർച്ച, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്, വിൽപന സമ്മർദം എന്നിവയെല്ലാം ഇന്ത്യൻ ഒാഹരി വിപണിയിലും പ്രതിഫലിച്ചു.
അമേരിക്ക ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമമായത് ഒാഹരി വിപണികളെ പോസിറ്റീവായി സ്വാധീനിച്ചിരുന്നു. വാവേയ് ചീഫ് ഫിനാഷ്യൽ ഒാഫീസർ കാനഡയിൽ അറസ്റ്റിലായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വീണ്ടും വഷലാകുമെന്ന ആശങ്കകൾ വിപണിയെ സ്വാധീനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.