go-air

കണ്ണൂർ വിമാനത്താവളം: അബൂദബി, മസ്​കത്ത്​ റൂട്ടുകളിൽ ഗോ എയർ നിരക്ക്​ കുറച്ചു

കണ്ണൂര്‍: അമിതനിരക്ക്​ ഇൗടാക്കുന്നുവെന്ന പരാതികൾക്കിടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾക്ക്​ നിരക്ക്​ കുറക്കുന്നു. ഗോ എയറാണ്​ കണ്ണൂർ-അബൂദബി റൂട്ടിലും കണ്ണൂർ-മസ്​കത്ത്​ റൂട്ടിലും നിരക്കുകൾ കുറച്ചത്​. ക​ഴിഞ്ഞ ഡിസംബറിൽ കണ്ണൂർ-അബൂദബി റൂട്ടിൽ 30000 രൂപയാണ്​ ഇൗടാക്കിയിരുന്നത്​. ഇനി മുതൽ ഇൗ റൂട്ടിൽ 6099 രൂപയാണ്​ ടിക്കറ്റ്​ നിരക്ക്​.

അബൂദബിയിൽനിന്ന്​ കണ്ണൂരിലേക്കുള്ള ടിക്കറ്റ്​ 7999 രൂപ മുതലാണ്​. കണ്ണൂർ-മസ്​കത്ത്​​ റൂട്ടിൽ 4999 രൂപയും മസ്​കത്ത്​-കണ്ണൂർ റൂട്ടിൽ 5299 രൂപയുമാണ്​ ടിക്കറ്റ്​. പുതുക്കിയ നിരക്ക്​ അനുസരിച്ചുള്ള ടിക്കറ്റ്​ വിൽപന ആരംഭിച്ചിട്ടുണ്ട്​.

കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ ഗൾഫ്​ മേഖലയിലേക്ക്​ അമിത നിരക്ക്​ ഇൗടാക്കുന്നുവെന്ന പരാതികളെ തുടർന്ന്​ വിമാനക്കമ്പനി സി.ഇ.ഒമാരുടെ യോഗത്തിൽ നിരക്ക്​ കുറക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്​ നിരക്കുകൾ കുറച്ചത്​. കൂടുതൽ റൂട്ടുകളിൽ വരും ദിവസങ്ങളിൽ നിരക്കുകൾ കുറച്ചേക്കും.

ഗോ എയറി​​െൻറ കുറഞ്ഞ നിരക്കിലുള്ള പുതിയ സർവിസുകൾ മാർച്ചിലാണ്​ ആരംഭിക്കു​ക. കണ്ണൂർ-അബൂദബി റൂട്ടിൽ മാർച്ച് ഒന്ന്​ മുതലാണ്​ കുറഞ്ഞ നിരക്കിൽ സർവിസ്​ തുടങ്ങുക. ആഴ്​ചയിൽ കുറഞ്ഞത്​ നാല്​ സർവിസുകളുണ്ടാവും. മാർച്ച്​ 15 മുതൽ കുവൈത്തിലേക്കും ദോഹയിലേക്കും ഇൻഡിഗോയുടെ സർവിസുകളും ആരംഭിക്കു​ം.

Tags:    
News Summary - Kannur Airport go air -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.