മലപ്പുറം: നബാർഡിെൻറ പുതിയ വ്യവസ്ഥ കീറാമുട്ടിയായിട്ടും കേരള ബാങ്ക് രൂപവത്കരണ വുമായി സർക്കാർ മുേന്നാട്ട്. ലയനത്തിനായുള്ള ജില്ല ബാങ്കുകളുെട മാറ്റിവെച്ച സ്പെഷ ൽ ജനറൽ ബോഡി മാർച്ച് ഏഴിന് വിളിച്ചുചേർക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചു. ജില്ല ബാങ്ക് അംഗങ്ങൾക്ക് ഇതുപ്രകാരം തിങ്കളാഴ്ച അമാൽഗമേഷൻ സ്കീമടക്കം ചേർത്ത് നോ ട്ടീസ് വീണ്ടും നൽകിതുടങ്ങി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ലയന നടപടികൾ പരമാവധി വേഗത്തിലാക്കാനാണ് സർക്കാർ നീക്കം.
കേരള ബാങ്കിൽ പ്രാഥമിക ബാങ്കുകൾക്ക് പുറമെ 11,000ത്തോളം വരുന്ന ഇതര സഹകരണ സംഘങ്ങൾക്കും വോട്ടവകാശം നൽകണമെന്നുള്ള നബാർഡ് വ്യവസ്ഥയാണ് സർക്കാറിന് തലവേദന സൃഷ്ടിക്കുന്നത്. ഇതര സംഘങ്ങളിൽ ഭൂരിപക്ഷവും യു.ഡി.എഫിനൊപ്പമാണ്. നബാർഡ് നിർദേശം പാലിക്കപ്പെട്ടാൽ കേരള ബാങ്ക് പൂർണമായും യു.ഡി.എഫ് നിയന്ത്രണത്തിലാകും.
വോട്ടവകാശം എത്രവേണമെന്ന് സർക്കാറിന് തീരുമാനിക്കാമെന്ന് നബാർഡ് വ്യക്തമാക്കിയതിനാൽ ഏതാനും ഇതര സംഘങ്ങളെ ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്ത് യു.ഡി.എഫ് ഭീഷണി തടയാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
എന്നിരുന്നാലും ഇതിനകം ഹൈകോടതി മുമ്പാകെ എത്തിയ വിവിധ ഹരജികളിൽ കോടതി ഇടപെടൽ സർക്കാർ ഭയപ്പെടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഉള്ള വോട്ടവകാശം കേരളത്തിൽ മാത്രം എടുത്തുകളഞ്ഞതിനെതിരെ ഇതര സംഘങ്ങൾ ഹൈകോടതിയെ സമീപിച്ചതിനാൽ ഇൗ കേസിലുള്ള കോടതിവിധി നിർണായകമാവും.
ലയനത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തതിനെതിരെ ചില പ്രാഥമിക ബാങ്കുകളുടെ ഹരജികൾ കോടതിയിലുണ്ട്. ഇൗ കേസുകൾ ഇൗ ആഴ്ച വീണ്ടും പരിഗണനക്ക് വരും. ഇതിൽ റിസർവ് ബാങ്കിെൻറ ഭാഗത്തുനിന്നുള്ള പ്രതികരണവും കേരള ബാങ്കിെൻറ ഭാവിയിൽ നിർണായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.