ഇ​നി സ​ർ​ക്കാ​ർ വ​ക ഒാ​ൺ​ൈ​ല​ൻ വി​പ​ണ​ന പോ​ർ​ട്ട​ലും

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട -ഇടത്തരം സംരംഭകരുടെ  ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിപണി കണ്ടെത്താൻ സർക്കാർ മുൻകൈയിൽ ഒാൺൈലൻ വിപണന കേന്ദ്രം  ആരംഭിക്കുന്നു. സ്വകാര്യ കമ്പനികൾ അരങ്ങുവാഴുന്ന ഇൗ രംഗത്തെ പുതിയ സാധ്യതകൾ  മുന്നിൽ കണ്ടാണ് നീക്കം. സംസ്ഥാനത്തിെൻറ തനത് ഉൽപന്നങ്ങൾ ഒാൺലൈൻ പ്ലാറ്റ്ഫോം വഴി വിതരണത്തിനെത്തിക്കുകയാണ് ലക്ഷ്യം. സർക്കാറിെൻറ പുതിയ കരട് നയത്തിൽ പുതിയ ചുവടുവെപ്പ് സംബന്ധിച്ച പരമാർശങ്ങളുണ്ട്. ഇടനിലക്കാരില്ലാതെ സാധനങ്ങൾ ഉപേഭാക്താവിന് എത്തിക്കാമെന്നതാണ് ഒാൺലൈൻ വിപണിയുടെ പ്രത്യേകത. കാർഷിക ഉൽപന്നങ്ങൾ മുതൽ മറ്റു സംരംഭങ്ങളുടെയും  കുടുംബശ്രീയുടെയും ഉൽപന്നങ്ങളടക്കം വിപുലമായ ശൃംഖലയാണ് ആലോചിക്കുന്നത്. പുതിയ സംവിധാനത്തോടെ പ്രാേദശികമായ കാർഷിക ഉൾപന്നങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കും.

വ്യാപാരം വിപുലമാക്കുമെന്നു മാത്രമല്ല കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും സഹായകമാകും. സർക്കാറിെൻറ മുൻകൈയിൽ തുടങ്ങുന്നതിനാൽ വിപണി വേഗത്തിൽ ൈകയടക്കാമെന്നാണ് വിലയിരുത്തൽ. ഒാർഡർ ലഭിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക വിതരണശൃംഖലയും സജ്ജമാക്കും. അതേസമയം, പോർട്ടൽ  ഏതു രീതിയിൽ ക്രമീകരിക്കണമെന്നത് സംബന്ധിച്ച് ചർച്ചകൾക്ക് ശേഷമേ അന്തിമതീരുമാനമുണ്ടാകൂ.

നിലവിൽ കെൽട്രോണിെൻറ മുൻ ൈകയിൽ പൊതുമേഖല സ്ഥാപനങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിനായി ‘കെലിബൈ’ എന്ന പേരിൽ ഒാൺലൈൻ വിൽപന പോർട്ടൽ  പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ പേരിെല  െഎക്കണുകളിൽ ക്ലിക്ക് ചെയ്താൽ ഇവിടെനിന്നുള്ള ഉൽപന്നങ്ങളുടെ ലിസ്റ്റ് കാണാൻ കഴിയുന്ന രീതിയിലും ആവശ്യമായവ ഒാർഡർ ചെയ്യാൻ കഴിയുന്ന രീതിയിലുമാണ് കെലിബൈയിലെ ക്രമീകരണം. സമാന മാതൃകയിലോ സാേങ്കതിക ക്രമീകണങ്ങളോടെയോ ആവും  പുതിയ പോർട്ടൽ. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വിവരങ്ങളുടെയും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനു ക്രമീകരണങ്ങളേർപ്പെടുത്തും.ഇതോടൊപ്പം  വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായി വരുന്ന സാധനങ്ങളും മറ്റും കേന്ദ്രസർക്കാർ ആരംഭിച്ച ഗവൺമെൻറ് ഇ-മാർക്കറ്റ്പെയ്സ് (ജെം) എന്ന പോർട്ടലിൽനിന്ന് വാങ്ങുന്നത് സംബന്ധിച്ചും ആലോചനകളുണ്ട്.

Tags:    
News Summary - kerala online shopping site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.