ചന്ദ​കൊച്ചാർ വിവാദം: പ്രതിഛായക്ക്​ മങ്ങലേൽപ്പിച്ചുവെന്ന്​ ​െഎ.സി.​െഎ.സി.​െഎ

മുംബൈ: മുൻ സി.ഇ.ഒ ചന്ദകൊച്ചാറുമായി ബന്ധപ്പെട്ട്​ ഉയർന്നുവന്ന ആരോപണങ്ങൾ ​ബാങ്കി​​െൻറ പ്രതിഛായക്ക്​ മങ്ങലേൽപ്പിച്ചുവെന്ന്​ ​െഎ.സി.​െഎ.സി.​െഎ​. യു.എസിലെ സെക്യൂരിറ്റി എക്​സ്​ചേഞ്ച്​ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്​ ഇന്ത്യയിലെ പ്രശ്​നങ്ങൾ തിരിച്ചടിയായെന്ന്​ ബാങ്ക്​ സമ്മതിച്ചിരിക്കുന്നത്​. തിങ്കളാഴ്​ചയാണ്​ യു.എസ്​ സെക്യൂരിറ്റി എക്​സ്​ചേഞ്ച്​ കമീഷനിൽ ​ബാങ്ക്​ റിപ്പോർട്ട്​ സമർപ്പിച്ചത്​​.

ഇതി​െനാപ്പം തന്നെ 2010ൽ ബാങ്ക്​ ഒാഫ്​ രാജസ്ഥാ​​െൻറ ഒാഹരികൾ വാങ്ങിയതുമായി ബന്ധപ്പെട്ട്​ സെബി ​െഎ.സി.​െഎ.സി.​െഎയോട്​ വിശദീകരണം ചോദിച്ച വിവരവും ബാങ്ക്​ സമ്മതിക്കുന്നുണ്ട്​. ഇപ്പോൾ ബാങ്കിനെതിരെ സെബി നടത്തുന്ന അന്വേഷണത്തി​​െൻറ ഭാഗമായാണ്​ ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചിരിക്കുന്നത്​.

വീഡിയോകോണിന്​ അനധികൃതമായ വായ്​പ അനുവദിച്ച വിഷയത്തിലാണ്​ ​െഎ.സി.​െഎ.സി.​െഎ മുൻ സി.ഇ.ഒ ചന്ദകൊച്ചാർ അന്വേഷണം നേരിടുന്നത്​. ​റിട്ടയർ ജഡ്​ജിയുടെ മേൽനോട്ടത്തിൽ ബാങ്കും സെബിയും ഇടപാടിനെ കുറിച്ച്​ അന്വേഷിക്കുന്നുണ്ട്​.

Tags:    
News Summary - Kochhar probe: ICICI Bank warns of risk to reputation-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.