ജെറ്റ്​ എയർവേയ്​സിൽ പ്രതിസന്ധി രൂക്ഷം; സർവീസ്​ നടത്തുന്നത്​ 15 വിമാനങ്ങൾ മാത്രം

ന്യൂഡൽഹി: സ്വകാര്യ വിമാന കമ്പനിയായ ജെറ്റ്​ എയർവേയ്​സിൽ പ്രതിസന്ധി രൂക്ഷമാകുന്നു. എസ്​.ബി.ഐയുടെ വായ്​പ ലഭിക്ക ുന്നതിന്​ കാലതാമസമുണ്ടായതോടെയാണ്​ ജെറ്റ്​ കൂടുതൽ പ്രതിസന്ധിയിലേക്ക്​ നീങ്ങിയത്​. നിലവിൽ ജെറ്റ്​ എയർവേയ്​സിൻെറ 15 വിമാനങ്ങൾ മാത്രമാണ്​ സർവീസ്​ നടത്തുന്നത്​. സിവിൽ എവിയേഷൻ സെക്രട്ടറി പ്രദീപ്​ സിങ്​ കരോളയാണ്​ ഇക്കാര്യം അറിയിച്ചത്​.

218 മില്യൺ ഡോളറിൻെറ വായ്​പ നൽകി ജെറ്റ്​ എയർവേയ്​സിനെ രക്ഷിക്കാനാണ്​ എസ്​.ബി.ഐ ശ്രമം നടത്തുന്നത്​. ഇതിനായി വിമാന കന്നിയു​ടെ ഭൂരിപക്ഷം ഓഹരികളും എസ്​.ബി.ഐ ഏറ്റെടുത്തിരുന്നു. എന്നാൽ, തുക ഇതുവരെ ജെറ്റ്​ എയർവേയ്​സിന്​ കൈമാറിയിട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Less Than 15 Jet Airways Aircraft Currently Operational-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.