മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡുകൾ ദേദിച്ച് താഴ്ന്നുകൊണ്ടിരിക്കെ ‘ആശ്വാസ വചനങ്ങളുമായി’ റിസർവ് ബാങ്ക് ഗവർണർ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം മറ്റു കറൻസികളുമായുള്ള താരതമ്യത്തിൽ ഭേദപ്പെട്ട അവസ്ഥയിലാണെന്ന് ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടൽ വെള്ളിയാഴ്ച പറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറിനെതിരെ 74.13ൽ എത്തിയതിനു പിന്നാലെയാണ് ഉർജിതിെൻറ പ്രസ്താവന.
‘‘ആഗോളവിപണിയിലെ ചലനങ്ങൾ രൂപയെ ബാധിക്കുന്നുണ്ട്. എന്നാൽ, രൂപയുടെ മൂല്യത്തകർച്ച സമാന നിലവാരത്തിലുള്ള മറ്റു കറൻസികളുമായി തട്ടിച്ചുനോക്കുേമ്പാൾ സാരമുള്ളതല്ല,’’ ഉർജിത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രൂപയുടെ മൂല്യം ഏതറ്റംവരെ താഴാമെന്നതിന് റിസർവ് ബാങ്ക് പരിധിയൊന്നും വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘വിനിമയ നിരക്കുകൾക്ക് കൃത്യമായ പരിധിയൊന്നും കണക്കാക്കിയിട്ടില്ല. അത് തീരുമാനിക്കുന്നത് വിപണിയിലെ ഘടകങ്ങളാണ്. സെപ്റ്റംബർ അവസാനം 400.5 ബില്ല്യൻ യു.എസ് ഡോളറിെൻറ വിദേശനാണയ കരുതൽശേഖരമുണ്ട്. അടുത്ത 10 മാസത്തേക്കുള്ള ഇറക്കുമതിക്ക് അത് പര്യാപ്തമാണ്’’ -അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശനാണയ കരുതൽശേഖരം ഏതാനും നാളുകളായി കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.