ന്യൂഡൽഹി: ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഒാഫ് ഇന്ത്യയിൽ (െഎ.ഡി.ബി.െഎ) ലൈഫ് ഇൻഷുറൻസ് കോർപറേഷന് (എൽ.െഎ.സി) 51 ശതമാനം ഒാഹരിയെടുക്കാൻ ഇൻഷുറൻസ് െറഗുലേറ്ററിയുടെ അനുമതി. ഹൈദരാബാദിൽ ചേർന്ന ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് െഡവലപ്െമൻറ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
കടബാധ്യതയിൽെപട്ട ബാങ്കിനെ കരകയറ്റുന്നതോടൊപ്പം ബാങ്കിങ് മേഖലയിലേക്കുള്ള എൽ.െഎ.സിയുടെ പ്രധാന ചുവടുെവപ്പാണിത്. ഇപ്പോൾ തന്നെ ഇൗ ബാങ്കിൽ എൽ.െഎ.സിക്ക് 10.82 ശതമാനം ഒാഹരിയുണ്ട്. എൽ.െഎ.സി 51 ശതമാനം ഒാഹരിയെടുക്കുന്നതോടെ ബാങ്കിന് 10,000-13,000 കോടി രൂപയുടെ മൂലധന പിന്തുണ ലഭിക്കും. ഇൻഷുറൻസ് െറഗുലേറ്ററിയുെട തീരുമാനം െവബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി ബോർഡ് ചെയർമാൻ സുഭാഷ് ചന്ദ്ര ഖുണ്ഡ്യ വാർത്തലേഖകരോട് പറഞ്ഞു.
നിേക്ഷപത്തിനുള്ള നിലവിലെ വ്യവസ്ഥകളിൽ ഇളവുെചയ്താണ് ബാങ്കിനെ കൈപ്പിടിയിലൊതുക്കുന്നതിന് അനുമതി നൽകിയത്. നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഒരു ഇൻഷുറൻസ് കമ്പനിക്ക് ധനകാര്യസ്ഥാപനത്തിൽ 15 ശതമാനത്തിലേറെ ഒാഹരിയെടുക്കാൻ കഴിയില്ല. വൻ പ്രതിസന്ധി അഭിമുഖീകരിക്കുന്ന െഎ.ഡി.ബി.െഎയുടെ കിട്ടാക്കടം കഴിഞ്ഞ മാർച്ചോടെ 55,600 കോടി രൂപയിലെത്തിയിട്ടുണ്ട്. നിലവിൽ പല ബാങ്കുകളിലും എൽ.െഎ.സിക്ക് ഒാഹരികളുണ്ട്. എന്നാൽ, ആദ്യമായാണ് 51ശതമാനം ഒാഹരി സ്വന്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.