മുംബൈ: കേന്ദ്രബജറ്റ് ദിനത്തിൽ ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോബൈ സൂചിക സെൻസെക്സ് 200 പോയിൻറ് നേട്ടത്തോടെ 36,166.25ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റ് 51 പോയിൻറിെൻറ നേട്ടം രേഖപ്പെടുത്തി.
എൽ&ടി, മഹീന്ദ്ര&മഹീന്ദ്ര, ടി.സി.എസ്, ഇൻഡസ്ലാൻഡ് ബാങ്ക്, ഹീറോ മോേട്ടാ കോർപ്പ് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഒാഹരികൾ. അടിസ്ഥാന വികസനമേഖലക്ക് ബജറ്റ് ഉൗന്നൽ നൽകുമെന്ന പ്രതീക്ഷ എൽ&ടി ഉൾപ്പടെയുള്ള കമ്പനികൾക്ക് ഗുണകരമായി. കാപ്പിറ്റൽ ഗുഡ്സ് കമ്പനികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.