പാചകവാതക വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത്​ സബ്​ഡിയുള്ള പാചകവാതകത്തി​​െൻറ വില കൂട്ടി. 2.08 രൂപയാണ്​ വർധിപ്പിച്ചത്​​. സബ്​സിഡിയില്ലാത്ത പാചകവാതക വില ​ 42.50 രൂപയും വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ മൂന്ന്​ മാസങ്ങളിലും വില കുറച്ചതിന്​ പിന്നാലെയാണ്​ വീണ്ടും പാചകവാതക വില കൂട്ടിയിരിക്കുന്നത്​.

14.2 കിലോ ഗ്രാമി​​െൻറ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറിന്​ ഡൽഹിയിൽ 495.61 രൂപയായിരിക്കും വില. മുമ്പ്​ ഇത്​ 493.53 രൂപയായിരുന്നു വില. സബ്​സിഡിയില്ലാത്ത സിലണ്ടറൊന്നിന്​ 701.50 രൂപയായിരിക്കും വില.

ഒാരോ കുടുംബത്തിനും പ്രതിവർഷം സബ്​സിഡിയുള്ള 12 സിലിണ്ടറുകളാണ്​ കേ​​ന്ദ്രസർക്കാർ നൽകുന്നത്​. പാചകവാതക സബ്​സിഡി നേരിട്ട് ബാങ്ക്​​ അക്കൗണ്ടുകളിലേക്ക്​ നൽകുകയാണ്​ ചെയ്യുന്നത്​.

Tags:    
News Summary - LPG Price Hike-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.